ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി എഎപി നേതാവായ ജയിനിനെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത കേന്ദ്രീകരിച്ചുള്ള കമ്ബനിയുമായി ബന്ധപ്പെട്ട ഹവാല പണമിടപാട് കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും നിയന്ത്രണത്തിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി ഇഡി അറിയിച്ചിരുന്നു. 2018ല്‍ ജയിനിനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. 2014 മുതല്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമാണ് സത്യേന്ദ്ര ജയിന്‍. നിഴല്‍ കമ്ബനികളില്‍ നിന്നും പണം സ്വീകരിച്ച്‌ ഭൂമി വാങ്ങിയെന്ന് ഇഡി അറിയിച്ചു. ജയിനിനെതിരെ മൊഴിയുണ്ടെന്നും ഇഡി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017ല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി സാമ്ബത്തിക തിരിമറി കേസ് സത്യേന്ദ്ര ജയിനിനും ഏതാനും പേര്‍ക്കുമെതിര കേസ് ഫയല്‍ ചെയ്തത്. 2009ലും 2011ലും നിഴല്‍ കമ്ബനികളില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക