കോട്ടയം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയില്‍ കോട്ടയം കഞ്ഞിക്കുഴിയില്‍ ഉള്ള ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.

സംഭവത്തില്‍ ഫ്രാഞ്ചൈസിയുടെ പേര് വെച്ച്‌ മറ്റ് ചില‍‍ര്‍ നടത്തുന്ന പഴകിയ മത്സ്യ വില്‍പ്പനയാണ് കാരണമെന്ന് ധ‍ര്‍മജന്‍ പ്രതികരിച്ചു. ധര്‍മ്മൂസ് ഫിഷ് ഹബ്ബ് എത്തിക്കാത്ത മീനും ഫ്രാഞ്ചൈസിയുടെ പേര് വെച്ച്‌ ചിലര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നവരുടെ ഫ്രാഞ്ചെസി തിരിച്ചെടുക്കുമെന്നും ധ‍‍ര്‍മ്മജന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കഞ്ഞിക്കുഴിയിലാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ധര്‍മ്മജന്‍ പ്രമുഖ ദൃശ്യമാധ്യമത്തോട് പറഞ്ഞത്:

”കോട്ടയത്ത് പിടിച്ചെടുത്തത് ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ മീനല്ല. ഫ്രഷ് ആയ മീനാണ് ഞങ്ങള്‍ ഫ്രാഞ്ചെെസികള്‍ക്ക് എത്തിച്ചുകൊടുക്കാറുള്ളത്. ഫ്രാഞ്ചൈസിയുടെ പേര് വെച്ച്‌ ചിലര്‍ ഞങ്ങള്‍ എത്തിക്കാത്ത മീനും വില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ലാഭം കൂട്ടാന്‍ വേണ്ടി ചെയ്യുന്നതാണത്. ഞങ്ങള്‍ വിതരണം ചെയ്യാത്ത മീന്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ പേരില്‍ വില്‍ക്കുന്നവരുടെ ഫ്രാഞ്ചൈസി തിരിച്ചെടുക്കും”.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക