കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് (Vijay Babu) പണത്തിനായി ക്രഡിറ്റ് കാര്‍ഡ് എത്തിച്ച്‌ നല്‍കിയ യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ദുബായില്‍ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൈമാറിയത്. വിജയ് ബാബുവിനായി യുവനടി രണ്ട് ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച്‌ നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

വിജയ് ബാബുവിന്‍റെ സിനിമ നിര്‍മാണ കന്പനിയായ ഫ്രൈഡേ ഫിലിംസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നടിയാണ് കാര്‍ഡുകള്‍ കൈമാറിയത്. ദുബൈയില്‍ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറാന്‍ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്ബാശ്ശേരി വഴി ദുബൈയിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയതെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ വിദേശത്ത് തുടരാനാണ് വിജയ് ബാബുവിന്‍റെ നീക്കം. അതുവരെ കഴിയാനുള്ള പണത്തിന് വേണ്ടിയാണ് സഹായം തേടിയത്. യുവനടിയെ കൂടാതെ മറ്റു ചിലരും ഒളിവിലുള്ള വിജയ് ബാബുവിന് സഹായം എത്തിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ഇതിനിടെ വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുള്ള തുടര്‍നടപടികള്‍ കൊച്ചിയില്‍ ചേരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചര്‍ച്ച ചെയ്യും. റെഡ് കോര്‍ണ്‍ര്‍ നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനാണ് ശ്രമം.

അതേസമയം ബലാത്സംഗ കേസില്‍ വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദേശത്തുള്ള വിജയ് ബാബു നാട്ടിലെത്തിയിട്ട് പോരെ തുടര്‍ നടപടികളെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ കോടതി സര്‍ക്കാരിനോരാഞ്ഞിരുന്നു. നിയമത്തിന്റെ മുന്നില്‍ നിന്നും ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

അതേസമയം വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. മുപ്പതാം തീയതി നാട്ടിലെത്തുമെന്ന് വ്യക്തമാക്കി യാത്രാരേഖകള്‍ സമര്‍പ്പിച്ചതോടെയാണ് ഇന്നലെ ജസ്റ്റിസ് പി ഗോപിനാഥ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തയ്യാറായത്. ഈ മാസം 30 നുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളും എന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ, പരാതിക്കാരിയായ നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക