തിരുവനന്തപുരം: മോഷണമാരോപിച്ച്‌ യുവതിക്ക് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ ക്രൂര മര്‍ദ്ദനം. തിരുവനന്തപുരം ശാസ്തമംഗലത്ത് വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വള മോഷ്ടിച്ചെന്നാരോപിച്ചാണ് യുവതിയെ മര്‍ദ്ദിച്ചത്. ആക്രമണത്തിനിരയായ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ശാസ്തമംഗലത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ നീനയെന്ന സ്ത്രീയാണ് യുവതിയെ മര്‍ദ്ദിച്ചത്. പാര്‍ലറിന് മുന്നില്‍ വന്നിരുന്നപ്പോള്‍ അവിടെ നിന്നും മാറിയിരിക്കാന്‍ ഉടമയായ നീന ആവശ്യപ്പെട്ടു. കുറച്ച്‌ സമയം താനിവിടെ ഇരിക്കട്ടെയെന്ന് യുവതി പറഞ്ഞപ്പോള്‍ മോഷണത്തിനാണ് വന്നതെന്ന് ആരോപിച്ച്‌ തല്ലുകയായിരുന്നുവെന്ന് ആക്രമിക്കപ്പെട്ട യുവതി പറയുന്നു. നാളുകള്‍ക്ക് മുമ്ബ് നീനയുടെ വള മോഷ്ടിച്ചത് യുവതിയാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ യുവതിയാണ് ആക്രമണം നേരിട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ യുവതി പാര്‍ലറിന് അകത്തേക്ക് വന്ന് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടുവെന്നും കൊടുക്കാതെ വന്നപ്പോള്‍ അസഭ്യം പറഞ്ഞുവെന്നുമാണ് പാര്‍ലറിന്റെ ഉടമയായ നീന ഇക്കാര്യത്തില്‍ പ്രതികരിച്ചത്. അസഭ്യത്തിന് പിന്നാലെ വാക്കുതര്‍ക്കമായെന്നും ഇത് മര്‍ദ്ദനത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും നീന പറയുന്നു. സംഭവത്തിന് പിന്നാലെ മര്‍ദ്ദനമേറ്റ യുവതിയുടെ പരാതിയിന്‍മേല്‍ മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക