കോഴിക്കോട്: എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ ഫോണ്‍ കവര്‍ച്ചയ്ക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. എളേറ്റില്‍ ഇയ്യാട് റോഡിലെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണു ബൈക്കിലെത്തിയ കവര്‍ച്ചാസംഘം റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍ രണ്ട് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്.

പരുക്കേറ്റ അലി അക്ബര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബൈക്കിലെത്തിയ രണ്ടുപേര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിന്റെ അടുത്തെത്തുകയും ഫോണ്‍ വിളിക്കാനായി മൊബൈല്‍ ആവശ്യപ്പെടുകയും ചെയ്തു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണ്‍ കൈക്കലാക്കിയശേഷം നമ്ബര്‍ ഡയല്‍ ചെയ്ത് സംസാരിക്കുന്നതായി നടിക്കുകയും ഉടന്‍ ബൈക്ക് മുന്നോട്ടെടുക്കുകയും ചെയ്തു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ ഏറെദൂരം റോഡിലൂടെ വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം അപലപനീയമാണെന്ന് എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു. ബൈക്കിലെത്തിയ മോഷ്ടാക്കള്‍ അദ്ദേഹത്തിന്‍റെ മൊബൈല്‍ തട്ടിപ്പറിക്കുകയും മീറ്ററുകളോളം റോഡില്‍ വലിച്ചിഴയ്ക്കുകയും ചെയ്തു. കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംഎല്‍എ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക