കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കവർച്ച കേസിൽ അഞ്ചു കൊടുവള്ളി സ്വദേശികൾ കൂടി അറസ്റ്റിലായി. രാമനാട്ടുകര അപകടമുണ്ടായ ദിവസം കരിപ്പൂരിൽ എത്തിയ സംഘമാണ് അറസ്റ്റിലായത്. റിയാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിലായത്.

കൊടുവള്ളി സ്വദേശികളായ റിയാസ്, ബഷീർ , മുഹമ്മദ് ഫാസിൽ, ഷംസുദ്ദീൻ, മുഹമ്മദ് ഫയാസ് എന്നിവർ ആണ് ഇന്ന് അറസ്റ്റിലായത്. റിയാസിന് സൂഫിയാനുമായും വിദേശത്തുനിന്നു സ്വർണം കടത്തുന്നവരുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം , സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ഷിഹാബും ഹിജാസും അപകടമുണ്ടായ ദിവസം കരിപ്പൂരിലെത്തിയ ഒരു കാരിയറെ തട്ടിക്കൊണ്ടുപോയതായി വിവരം പുറത്തുവന്നു. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ നിര്‍ദേശപ്രകാരമായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തട്ടിക്കൊണ്ടുപോകലും കവര്‍ച്ചയും ചുമത്തി കരിപ്പൂര്‍ പൊലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക