രാജ്യത്തെ പൗരന്മാരും സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തം സുഗമമാക്കുന്നതിനുള്ള നൂതന പ്ലാറ്റ്ഫോമായ മൈ ഗവണ്‍മെന്റ് (MyGov.) വാട്സാപ്പുമായി കൈകോര്‍ക്കുന്നു. ഡിജിലോക്കര്‍ സംവിധാനം കൂടുതല്‍ ജനപ്രിയമാക്കാനാണ് ഇപ്പോഴുള്ള ഈ നടപടി. ഇത് പ്രകാരം ഡിജിലോക്കര്‍ സംവിധാനം ഇനി വാട്സാപ്പിലും ലഭിക്കും. വാട്സാപ്പിനുള്ളില്‍ മൈ ഗവണ്‍മെന്റിന്റെ ഒരു ഹെല്‍പ്പ് ഡെസ്കിന്റെ ചാറ്റ് ബോട്ടായിട്ടായിരിക്കും സേവനങ്ങള്‍ ലഭ്യമാവുക.

വാ‌ട്സാപ്പിലെ MyGov ഹെല്‍പ്പ്ഡസ്ക് ഉപയോഗിച്ച്‌ സര്‍ക്കാര്‍ സേവനങ്ങളെ സുതാര്യവും ലളിതവുമാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ വാട്സാപ്പിലൂടെ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പൗരന്മാരില്‍ എത്തുകയും ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. സര്‍ക്കാര്‍ സേവനങ്ങളെല്ലാം പൗരന്മാരുടെ വിരല്‍ത്തുമ്ബില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും വാട്സാപ്പിലെ MyGov ഹെല്‍പ്പ് ഡെസ്ക് എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉപയോക്താക്കള്‍ക്ക് MyGov ഹെല്‍പ്പ് ഡെസ്ക് ഉപയോഗിച്ച്‌ ഡിജിലോക്കറിനുള്ളിലെ പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പത്ത്, പ്ലസ് ടു ക്ലാസ്സുകളിലെ മാര്‍ക്ക് ഷീറ്റുകള്‍, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും.

വാട്സാപ്പിലെ MyGov ഹെല്‍പ്പ് ഡെസ്ക് എങ്ങനെ ഉപയോഗിക്കാം

+91 9013151515 എന്ന നമ്ബര്‍ ഫോണില്‍ സേവ് ചെയ്യുക

വാട്സാപ്പ് തുറന്ന് മുകളിലുള്ള സെര്‍ച്ച്‌ ബാറില്‍ ഈ കോണ്ടാക്‌ട് സെര്‍ച്ച്‌ ചെയ്യുക (എന്ത് പേരിലാണോ ഇത് സേവ് ചെയ്തതിരിക്കുന്നത്, ആ പേര് വേണം സെര്‍ച്ച്‌ ചെയ്യാന്‍)

ഇപ്പോള്‍ ഡിജിലോക്കര്‍ ഹെല്‍പ്ഡെസ്കിന്റെ ചാറ്റ് ബോക്സ് തുറക്കും

ഈ ചാറ്റിലേക്ക് ഹായ് എന്ന് സന്ദേശമയക്കുക

ഡിജിലോക്കറില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഒരു ലിസ്റ്റ് ചാറ്റ് ബോക്സില്‍ പ്രത്യക്ഷപ്പെടും

ഇതില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ സേവനം തിരഞ്ഞെടുക്കുക.

ഡിജിലോക്കറില്‍ നിങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ മാത്രമേ വാട്സാപ്പിലൂടെ ലഭിക്കുകയുള്ളു. ഡിജിലോക്കര്‍ സംവിധാനം ഉപയോഗിക്കാത്തവര്‍ ഡിജിലോക്കറിലേക്ക് രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതായി വരും. അതിന് ശേഷമേ വാട്സാപ്പില്‍ നിന്ന ഇവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു.

മുമ്ബ് കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കൊവിന്‍ ചാറ്റ് ബോട്ടിന്റെ അതേ നമ്ബരാണ് ഇപ്പോള്‍ ഡിജിലോക്കറിനും ഉപയോഗിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക