കോഴിക്കോട് : താമരശ്ശേരിയില്‍ ഡ്രൈവറില്ലാ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി. അപകട സമയത്ത് കടയ്‌ക്കുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ലോറി അധികം ഉള്ളിലേക്ക് കയറാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ശനിയാഴ്‌ച രാവിലെ ഏഴ്‌ മണിയോടെയായിരുന്നു സംഭവം.

അമ്ബായത്തോട്ടില്‍ ദേശീയ പാതയോരത്തെ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയാണ് പിന്നോട്ടുനീങ്ങി റോഡിന് എതിര്‍വശത്തെ ചായക്കടയിലക്ക് ഇടിച്ച്‌ കയറിയത്. മിച്ചഭൂമിക്ക് സമീപം അമ്ബായത്തോട് സ്വദേശികളായ ശശി- ലീല ദമ്ബതിമാര്‍ നടത്തുന്ന ചായക്കടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്.താമരശ്ശേരിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി ചായക്കടയ്‌ക്കുള്ളിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വന്‍ ദുരന്തം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപകടത്തില്‍ കടയ്‌ക്കകത്ത് ഉണ്ടായിരുന്ന വസ്‌തുക്കളെല്ലാം തകര്‍ന്നു. ദേശീയപാതയിലൂടെ ലോറി മറുവശത്തേക്ക് എത്തിയപ്പോള്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. ലോറി നാട്ടുകാര്‍ ചേര്‍ന്ന് കടയില്‍ നിന്ന് തള്ളി നീക്കി. മുക്കത്ത് നിന്നും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക