നടി സാമന്ത റൂത്ത് പ്രഭുവിനും (Samantha Ruth Prabhu) വിജയ് ദേവരകൊണ്ടയ്ക്കും (Vijay Deverakonda) കാശ്മീരില്‍ നടക്കുന്ന ‘ഖുഷി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം. അവരുടെ കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, അവര്‍ ‘വളരെ കഠിനമായ’ സ്റ്റണ്ട് രംഗം ചെയ്യുന്നതിനിടെ വാഹനം ആഴമുള്ള ജലാശയത്തില്‍ പതിക്കുകയായിരുന്നു. അഭിനേതാക്കള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി.

“സാമന്തയും വിജയും കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വന്‍സ് നടത്തുന്നതിനിടെ ആണ് സംഭവം. രംഗം വളരെ കഠിനമായിരുന്നു. രണ്ട് അഭിനേതാക്കളും ലിഡര്‍ നദിയുടെ ഇരുവശത്തും കെട്ടിയിരിക്കുന്ന കയറിനു മുകളിലൂടെ വാഹനം ഓടിക്കേണ്ടി വന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, വാഹനം ആഴത്തിലുള്ള വെള്ളത്തില്‍ വീഴുകയും ഇരുവരുടെയും മുതുകിന് പരിക്കേല്‍ക്കുകയും ചെയ്തു, “ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ഒരു ക്രൂ അംഗം പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശനിയാഴ്ചയാണ് അപകടമുണ്ടായതെന്നും സാമന്തയും വിജയും ഞായറാഴ്ച ജോലി പുനഃരാരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശ്രീനഗറിലെ ദാല്‍ തടാകത്തിന്റെ ഉള്‍ഭാഗത്ത് ഷൂട്ടിംഗ് നടത്തുന്നതിനിടെ, രണ്ട് അഭിനേതാക്കളെയും നടുവേദനയെ തുടര്‍ന്ന് അടുത്തുള്ള ഹോട്ടലുകളില്‍ എത്തിച്ചു. തുടര്‍ന്ന് സാമന്തയ്ക്കും വിജയ്ക്കും ഫിസിയോതെറാപ്പി നല്‍കി.

‘ഷൂട്ടിംഗിനിടെ നടുവേദനയെക്കുറിച്ച്‌ അവര്‍ പരാതിപ്പെട്ടു. രണ്ട് അഭിനേതാക്കളെയും ഉടന്‍ തന്നെ ദാല്‍ തടാകത്തിന്റെ തീരത്തുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി. ഫിസിയോതെറാപ്പിസ്റ്റുകളെ വിളിച്ചുവരുത്തി, തെറാപ്പി തുടരുകയാണ്,’ ക്രൂ അംഗം കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, ഷൂട്ടിംഗ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ‘കുശി’ ടീം തിങ്കളാഴ്ച ഉച്ചയോടെ കശ്മീരില്‍ നിന്ന് പുറപ്പെട്ടു.

ഷൂട്ടിങ്ങിനിടെ നടിക്കും നടനും പരിക്കേറ്റു എന്ന വാര്‍ത്തയോട് സിനിമയുടെ ഔഗ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. കശ്മീരിലെ 30 ദിവസത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സിനിമാ സംഘം കഴിഞ്ഞ ദിവസം മടങ്ങി. രണ്ടാമത് ഷെഡ്യൂള്‍ ഉടനെ ആരംഭിക്കും. പരിക്കേറ്റു എന്നതില്‍ വാസ്തവമില്ല എന്നും അവര്‍ അറിയിച്ചു

അതേസമയം ചൊവ്വാഴ്ച സാമന്ത റൂത്ത് പ്രഭു തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വിജയ് ദേവരകൊണ്ട, വെണ്ണേല കിഷോര്‍, സംവിധായകന്‍ ശിവ നിര്‍വാണ എന്നിവരുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്‌തു. ‘ഞാന്‍ വിനോദ മൂല്യത്തിനായി ജോലിക്ക് പോകുന്നു,’ അവര്‍ ക്യാപ്‌ഷനില്‍ എഴുതി. സാമന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും അഭിനയിക്കുന്ന റൊമാന്റിക് ഡ്രാമയാണ് ‘ഖുഷി’. ഇതിന് മുമ്ബ് വിഡി 11 എന്ന് പേരിട്ടിരുന്നു. ശിവ നിര്‍വാണയാണ് സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഈ വര്‍ഷം ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക