വടക്കു പടിഞ്ഞാറൻ ഡല്‍ഹിയിലെ കെട്ടിടത്തില്‍ വൻതീപ്പിടിത്തം. മുഖര്‍ജി നഗറിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടം ഉണ്ടായത്. ആളപായമില്ല.തീപിടിച്ച കെട്ടിടത്തില്‍നിന്ന് വയറില്‍ തൂങ്ങിയിറങ്ങി കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വയറുകളില്‍ തൂങ്ങി പുറത്തെത്തുന്നതിനിടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.27-ഓടെയാണ് തീപ്പിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതെന്നും 11 ഫയര്‍ എൻജിനുകള്‍ സ്ഥലത്തേക്ക് അയച്ചുവെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് വാര്‍ത്താ ഏജൻസിയോടു പ്രതികരിച്ചു.വൈദ്യുത മീറ്ററില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. പുക ഉയര്‍ന്നതോടെ കുട്ടികള്‍ ഭയചകിതരാവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ കെട്ടിടത്തിന്റെ പിൻവശത്തുകൂടി കയറുകളുടെയും വയറുകളുടെയും സഹായത്തോടെ താഴേക്ക് തൂങ്ങിയിറങ്ങി രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തില്‍നിന്ന് എല്ലാവരെയും രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക