വെള്ളത്തില്‍ മുതലകള്‍ അപകടകാരികളാണ്. പലപ്പോഴും സിംഹത്തിന് പോലും വെള്ളത്തില്‍ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ വെള്ളം കുടിക്കാന്‍ വന്ന മാന്‍ തലനാരിഴയ്ക്ക് മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്.ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്‌എസ് ആണ് വീഡിയോ പങ്കുവെച്ചത്.

തീരത്ത് നിന്ന് വെള്ളം കുടിക്കുകയാണ് മാന്‍. അതിനിടെയാണ് മുതലയുടെ അപ്രതീക്ഷിത ആക്രമണം. അനങ്ങാതെ മാനിന്റെ അരികില്‍ എത്തിയ മുതല വായ പൊളിച്ച്‌ ഇരയെ അകത്താക്കാണ് ശ്രമിച്ചത്.എന്നാല്‍ മാന്‍ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പിന്നോട്ട് ചാടി മുതലയുടെ വായില്‍പ്പെടുന്നതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക