35കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച കേസില്‍ പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്പെൻഷൻ. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ മെയ് എട്ടിനാണ് രാജസ്ഥാൻ സ്വദേശിയായ യുവതി കുമളിയില്‍ വച്ച്‌ പീഡനത്തിന് ഇരയാകുന്നത്. കട്ടപ്പനയില്‍ വസ്തു വ്യാപാരം നടത്തുന്ന പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ചെങ്കര സ്വദേശി സക്കീര്‍ മോൻ എന്നിവരാണ് കേസിലെ പ്രതികള്‍.

സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട യുവതിയെ കുമളിയില്‍ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണവും കവര്‍ന്നു. ഇതേ തുടര്‍ന്നാണ് മാത്യൂസ് ജോസഫിനും കുമളി ചെങ്കര സ്വദേശി സക്കീര്‍ മോനുതിരെ യുവതി പരാതി നല്‍കുന്നത്.തുടര്‍ന്ന് പൊലീസ് ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ല എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇത് ദില്ലിയിലേക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും പ്രതികള്‍ക്ക് അവസരം നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂണ്‍ 15ന് ദില്ലിയില്‍ വെച്ച്‌ പ്രതികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീര്‍ക്കാൻ ശ്രമിച്ചുവെന്ന വിവരം അറിയുന്നത്. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണം. ആദ്യം കേസ് അന്വേഷിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി. സംഭവത്തില്‍ പീരുമേട് ഡിവൈഎസ്പിയുടെ ഇടപെടലിനെ കുറിച്ച്‌ വിശദമായ തുടര്‍ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക