തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവ് ബജറ്റില്‍ നീക്കിവച്ചതിനും അപ്പുറത്തേക്ക്. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കുവേണ്ടി മാത്രം ബജറ്റ് വിഹിതത്തിനടുത്ത് തുക ചെലവായതോടെ വീണ്ടും പണം അനുവദിച്ച്‌ ധനവകുപ്പ് ഉത്തരവിറക്കി. ഇതുവരെ 53 ലക്ഷം രൂപയാണ് ധനവകുപ്പ് മന്ത്രിസഭാംഗങ്ങളുടെ ചികിത്സാക്കായി അനുവദിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ഈമാസത്തെ അമേരിക്കന്‍ ചികിത്സക്കായുള്ള ഫണ്ട് അനുവദിക്കുന്നതിനാണ് ഇത്രപെട്ടെന്ന് കൂടുതല്‍ തുക അനുവദിച്ചതെന്നാണ് സൂചന. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികില്‍സ ചെലവിനായി 28 ലക്ഷം രൂപയായിരുന്നു ഈ സാമ്ബത്തിക വര്‍ഷം വകയിരുത്തിയത്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികില്‍സക്ക് ചെലവായ 29.82 ലക്ഷം രൂപ ഏപ്രില്‍ 16 ന് മുഖ്യമന്ത്രിക്ക് നല്‍കാന്‍ ഉത്തരവായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിക്ക് ഈ തുക നല്‍കിയതോടെ ബന്ധപ്പെട്ട ബജറ്റ് ശീര്‍ഷകത്തില്‍ വകയിരുത്തിയ തുക തീര്‍ന്നു. തുടര്‍ന്ന് പൊതുഭരണ ബജറ്റ് വിംഗ് ഏപ്രില്‍ 23 ന് 25 ലക്ഷം രൂപ കൂടി അധിക ധനമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചു. ധന എക്‌സ്‌പെന്‍ഡിച്ചര്‍ വിംഗ് ഈ പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ചതിനുശേഷം മെയ് 9 ന് തുക അനുവദിക്കണമെന്ന് ധന ബജറ്റ് വിംഗിനോടാവശ്യപ്പെട്ടു. പിറ്റേന്ന് ധന ബജറ്റ് – ഡി വകുപ്പില്‍ നിന്ന് 25 ലക്ഷം രൂപ അധിക ധനമായി അനുവദിക്കുകയായിരുന്നു.

ഇതോടെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ചികില്‍സക്ക് സാമ്ബത്തിക വര്‍ഷം തുടങ്ങി 40 ദിവസത്തിനുള്ളില്‍ അനുവദിച്ചത് 53 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികില്‍സയുടെ അടുത്ത ബില്ലും കൂടി കൊടുക്കുമ്ബോള്‍ ചികില്‍സ ചെലവിനായിവീണ്ടും ധനവകുപ്പിനോട് ഫണ്ട് ആവശ്യപ്പെടേണ്ടി വരും. മൂന്നു മാസത്തിന് ശേഷം മുഖ്യമന്ത്രി വീണ്ടും ചികിത്സയ്ക്ക് വിദേശത്തു പോകുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും സംസ്ഥാനത്തിനകത്തോ, രാജ്യത്തിനകത്തോ ചികില്‍സ തേടേണ്ടതല്ലേയെന്ന ചോദ്യവും ഇതിനിടെ ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും തങ്ങളുടെ രാജ്യത്തിനകത്തെ ആശുപത്രികളില്‍ വിശ്വാസമില്ലാത്തത് ജനങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുമെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. പരസ്യങ്ങളില്‍ മാത്രമായി നമ്ബര്‍ വണ്‍ കേരളം ചുരുങ്ങുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക