തൃശൂര്‍: നിരീശ്വരവാദികള്‍ ക്രൈസ്തവ പെണ്‍കുട്ടികളെ സ്വാധീനിച്ച്‌ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍​ഡ്ര്യൂസ് താഴത്ത്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നത്.

നിരീശ്വര വാദികള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്‍വര്‍ക്കുണ്ട്. സ്‍പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനാണ് നിരീശ്വരവാദികളുടെ പദ്ധതികളെ കുറിച്ച്‌ തന്നോട് പറഞ്ഞതെന്നും ആന്‍ഡ്ര്യൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ അതിരൂപതയുടെ കീഴില്‍ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടുംബങ്ങളെയാണ് നിരീശ്വരവാദികള്‍ ലക്ഷ്യമിടുന്നത്. തൃശൂര്‍ രൂപതയിലെ കുറേയേറെ പെണ്‍കുട്ടികള്‍ ഈ ശൃംഖലയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പള്ളിയിലേക്ക് പോകുന്ന പെണ്‍കുട്ടികള്‍ എത്തുന്നത് ഇത്തരം ഗ്രൂപ്പുകളിലാണ്. താന്‍ മെത്രാനായ ശേഷം തൃശൂരിലെ വിശ്വാസികളില്‍ 50,000 ഓളം പേര്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

35 വയസ് കഴിഞ്ഞ യുവാക്കള്‍ വിവാഹം കഴിക്കാനാകാതെ നില്‍ക്കുന്നു. മക്കളില്ലാത്ത ദമ്ബതികളുടെയും വിവാഹമോചനം തേടുന്നവരുടെയും എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. സഭയെ നശിപ്പിക്കാന്‍ ശത്രുക്കള്‍ കുടുംബ​ത്തെയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക