പ്രതിപക്ഷ നേതാവിനും 7 മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ അനുവദിച്ച്‌ ടൂറിസം വകുപ്പ്. മന്ത്രിമാരായ വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, കെ രാജന്‍, അബ്ദു റഹ്മാന്‍, കെ എന്‍ ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, സജി ചെറിയാന്‍ എന്നിവര്‍ക്കാണ് ടൂറിസം വകുപ്പ് പുതുതായി വാങ്ങിയ കാറുകള്‍ അനുവദിച്ചത്. മന്ത്രിമാര്‍ക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിക്കും പുതിയ ഇന്നോവ അനുവദിച്ചിട്ടുണ്ട്.

കെ എൻ ബാലഗോപാല്‍ ഒഴികെ മറ്റെല്ലാവരും പുതിയ വാഹനം കൈപ്പറ്റിയിട്ടുണ്ട്. പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നല്‍കുകയും ചെയ്തു. ബജറ്റിന് ശേഷം ധനമന്ത്രി പുതിയ വാഹനത്തിലേക്ക് മാറുമെന്നാണ് വിവരം.രണ്ട് ലക്ഷം കിലോമീറ്ററില്‍ അധികം ഓടിയ വാഹനങ്ങളാണ് മാറ്റിയതെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിയാസിന് രണ്ട്

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ചുമതലയേറ്റപ്പോള്‍ ലഭിച്ച ഔദ്യോഗിക വാഹനം കോഴിക്കോട് ജില്ലയില്‍ അദ്ദേഹത്തിന്റെ ഉപയോഗത്തിനായി നല്‍കി. ഇതോടെ മന്ത്രിക്ക് രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക