കൊച്ചി: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതില്‍ എറണാകുളത്ത് ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം. തൃപ്പുണിത്തുറ നഗരസഭയില്‍ എന്‍ഡിഎ (tripunithura municipality) അട്ടിമറി വിജയം നേടി. രണ്ട് സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ പിടിച്ചെടുത്തതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി. എല്‍ഡിഎഫിന്റെ നിര്‍ണായകമായ സീറ്റുകളാണ് എന്‍ഡിഎ പിടിച്ചെടുത്തത്.

കൊച്ചി കോര്‍പ്പറേഷനിലെ 62 ആം ഡിവിഷനിലും ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോന്‍ 77 വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാല്‍ കൗണ്‍സില‍‍ര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ സീറ്റ് ബിജെപി നിലനി‍ര്‍ത്തി. അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഹുസൈന്‍ 25 വോട്ടുകള്‍ക്ക് വിജയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എല്‍ഡി എഫ്‌ പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.ഒ ബാബു 139 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് കൗണ്‍സില‍ര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫിന്റെത് മികച്ച വിജയമാണ്. ഇത്തവണ ട്വന്റി ട്വന്റി രണ്ടാമതെത്തിയപ്പോള്‍ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക