കോട്ടയം: വീട് വില്‍ക്കാന്‍ തിരുവനന്തപുരത്ത് കൂപ്പണ്‍ അടിച്ച്‌ വിതരണം ചെയ്തതിന് പിന്നാലെ കോട്ടയത്തും സമാന സംഭവം.കോട്ടയം പാമ്ബാടിയിലാണ് വീട് വില്‍ക്കാന്‍ 3000 രൂപ വിലയുള്ള കൂപ്പണുകള്‍ അച്ചടിച്ച്‌ വിതരണംചെയ്തത്. പാമ്ബാടിയില്‍ നിര്‍മ്മിച്ച രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയുമടങ്ങിയ വീട് വില്‍ക്കാനാണ് ബറാക്ക റസിഡന്‍സി എന്ന സ്ഥാപനം ഭാഗ്യക്കുറി മാതൃകയില്‍ വ്യാപകമായി കൂപ്പണുകള്‍ വിതരണംചെയ്തത്.

ഓഗസ്റ്റില്‍ ഇതിന്റെ നറുക്കെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. നറുക്കെടുക്കപ്പെടുന്ന ആളിന് വീട് സ്വന്തമാകും. 3000 രൂപയുടെ ആയിരക്കണക്കിന് കൂപ്പണുകള്‍ വില്‍ക്കുന്നതിലൂടെ വീടിന്റെ ഉടമസ്ഥനും പണം ലഭിക്കും. നവമാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ്.അനില്‍കുമാര്‍ പൊലീസില്‍ പരാതി നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരത്ത് വീട് വില്‍ക്കാന്‍ കുടുംബം ഭാഗ്യക്കുറി അച്ചടിച്ച്‌ വിതരണം ചെയ്തത് വിവാദമായിരുന്നു. ഇതിനെതിരേ ലോട്ടറി വകുപ്പ് രംഗത്തെത്തിയിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോള്‍ പാമ്ബാടിയിലും സംഭവമുണ്ടായിരിക്കുന്നത്.1998-ലെ ലോട്ടറി റെഗുലേഷന്‍ ആക്‌ട് പ്രകാരം ഐ.പി.സി. 294(3), 8 വകുപ്പുകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാത്രമേ ലോട്ടറി നറുക്കെടുപ്പ് നടത്താന്‍ അധികാരമുള്ളൂ.

വ്യക്തികള്‍ ഇത്തരത്തില്‍ നറുക്കെടുപ്പ് നടത്തിയാല്‍ ഒരുമാസം തടവോ, പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ഇത്തരത്തില്‍ നിരവധിപേര്‍ നറുക്കെടുപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതായും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബി.സുരേന്ദ്രന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക