ബെം​ഗളൂരു: കോണ്‍​ഗ്രസ് വിട്ടതിന് ശേഷം തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍​ഗ്രസിന്റെ മുന്‍ ലോക്സഭ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ). എഐസിസി ജനറല്‍ സെക്രട്ടറിയും കര്‍ണാടകയുടെ പ്രത്യേക ചുമതലയുമുളള കെ സി വേണു​ഗോപാലിനോടാണ് നടി ട്വിറ്ററിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.

എട്ട് രൂപ തട്ടി കോണ്‍​ഗ്രസിനെ കബളിപ്പിച്ചുവെന്നാണ് ആരോപണം. അതിന് ശേഷമാണ് രമ്യ കോണ്‍​ഗ്രസ് വിട്ടത് എന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ താന്റെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ കോണ്‍​ഗ്രസ് വിട്ടതെന്നാണ് രമ്യ പറയുന്നത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് വേണ്ടിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്ന് രമ്യ ട്വിറ്ററില്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അടുത്ത തവണ നിങ്ങള്‍ കര്‍ണാടകയില്‍ വരുമ്ബോള്‍ മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ എന്റെ നിരപരാധിത്വം വ്യക്തമാക്കണം. വേണു​ഗോപാല്‍ ജി, എനിക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും ചെറിയ കാര്യമാണിത്. എന്നാല്‍ ജീവിതകാലം മുഴുവന്‍ എനിക്ക് ഈ ട്രോളുകളുമായി കഴിയേണ്ടി വരില്ല. ‘ എന്ന് കെസി വേണു​ഗോപാലിനെ ടാ​ഗ് ചെയ്തുകൊണ്ട് രമ്യ ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ​ഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ പ്രവീണ്‍ ചക്രവര്‍ത്തിയും രമ്യയും 2019ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് റിസര്‍ച്ചിന്റെ പേര് പറഞ്ഞ് പണം തട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്റെ ഗവേഷണത്തിനും സോഷ്യല്‍ മീഡിയ ഡ്രൈവിനുമായി സ്പന്ദനയ്ക്ക് എട്ട് കോടി രൂപ ലഭിച്ചതായും പറയപ്പെടുന്നു.

2019ലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം രാഷ്ട്രീയത്തില്‍ നിന്നുമൊരു ഇടവേള എന്ന ട്വിറ്റര്‍ പോസ്റ്റും ഇന്‍സ്റ്റാ​ഗ്രാം പോസ്റ്റും രമ്യ ഡിലീറ്റ് ആക്കിയിരുന്നു. 2012-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ അംഗമായ രമ്യ. 2013-ല്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും 2014-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെടുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക