തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തുന്നുവെന്നാരോപിച്ച്‌ ‘കാസ’ സംഘടനക്കെതിരെ പൊലീസില്‍ പരാതി. ‘സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി’ സംഘടന ജനറല്‍ സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കരയാണ് തിരുവനന്തപുരം കരമന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ‘കാസ’ സംഘടനയ്ക്കും ഫേസ്ബുക്ക് പേജിനുമെതിരെയാണ് പരാതി നല്‍കിയത്. സമാനതകളില്ലാത്ത ഇസ്‌ലാമോഫോബിയ പടര്‍ത്തി വിടുകയാണ് കാസയെന്ന് ‘സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി’ ആരോപിക്കുന്നു.

കേവലമൊരു പരാതി കൊടുത്ത് മടങ്ങാനല്ല തങ്ങളുടെ തീരുമാനം. പൊലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭ്യമായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും ‘സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി’ പറഞ്ഞു. ഒരു ഫേസ്ബുക്ക് പേജുണ്ടാക്കി അത് വഴി നുണയും വര്‍ഗീയ പ്രചാരണവും നടത്തി സാമൂഹിക ധ്രുവീകരണവും അതിലൂടെ വര്‍ഗീയ കലാപവും ലക്ഷ്യം വയ്ക്കുന്ന ഒരു സംഘടിത ഗ്രൂപ്പ് മതേതര സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടം ബോധ്യപ്പെട്ടത് കൊണ്ടാണ് കാസയ്‌ക്കെതിരെ ഇത്തരത്തിലൊരു നിയമപോരാട്ടത്തിന് തയ്യാറായതെന്നും ‘സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി’ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക