കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് ബിജെപി നേതാവ് എംടി രമേശ്. മണ്ഡലത്തില്‍ സഹതാപത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സഹതാപത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിജയിക്കില്ല. അങ്ങനെ ഇതുവരെ ആരും വിജയിച്ചിട്ടില്ല. രാഷ്ട്രീയമായാണ് ആളുകള്‍ ചിന്തിക്കുകയെന്നും എംടി രമേശ് പറഞ്ഞു.

പിസി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുണ്ടെന്നോ ഇല്ലെന്നോ പറയുന്നില്ല. ബിജെപി പരാജയങ്ങളില്‍ നിന്ന് തിരിച്ചുവന്നെന്നും എംടി രമേശ് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക