ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ ‘അമ്മ’യില്‍ രാജി തുടരുന്നു. ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി ശ്വേതാ മേനോന്‍ രാജിവെച്ചു. ഐസിസി അധ്യക്ഷയായിരുന്നു ശ്വേത. ഇന്നലെ നടി മാലാ പാര്‍വതിയും ഐസിസിയില്‍ നിന്ന് രാജിവെച്ചിരുന്നു.

ബലാത്സംഗക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്നാണ് ഐസിസി അംഗങ്ങളുടെ ആവശ്യം. കുറ്റം തെളിയും വരെ മാറി നില്‍ക്കാമെന്ന വിജയ് ബാബുവിന്റെ നിലപാട് ‘അമ്മ’ അംഗീകരിച്ചത് ശരിയല്ലെന്നും ഇവര്‍ പറയുന്നു. നടനെതിരെ നടപടിക്ക് ആഭ്യന്തര പരിഹാര സമിതി ‘അമ്മയ്ക്ക്’ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആഭ്യന്തര പരാതി പരിഹാര സമിതിയില്‍(ഐസിസി) നിന്നുള്ള കൂട്ടരാജി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയ് ബാബുവിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണെന്നും ഐസിസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളഞ്ഞാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നടനെ ഭരണസമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കൂടുതല്‍ അംഗങ്ങള്‍ രാജി തീരുമാനത്തിലേക്ക് എത്തുമെന്ന സൂചനയും മാലാ പാര്‍വതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതയുടെയും രാജി. എന്നാല്‍ അമ്മയില്‍ തുടരുമെന്നും രാജി ഐസിസിയില്‍ നിന്ന് മാത്രമാണെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക