ഹൈദരാബാദ് : പ്രശസ്ത നടനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇറക്കി വിട്ട് അവതാരക. തെലുങ്ക് നടന്‍ വിശ്വക് സെന്നിനെയാണ് ടിവി9 വാര്‍ത്താ അവതാരക ചാനല്‍ ചര്‍ച്ചയ്ക്കിടെ സ്റ്റുഡിയോയില്‍ നിന്നും ഇറക്കി വിട്ടത്. നടനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് ഇറക്കിവിടലും. അതേസമയം നടനെ അവതാരക ശകാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

അവതാരകയുടെ നിലപാടിനോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരുക്കുന്നത്. അവതാരക നടന് വിഷാദ രോഗമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. തന്നെ അങ്ങനെ വിളിക്കാന്‍ എന്ത് അവകാശമുണ്ടെന്ന നടന്റെ ചോദ്യം അവതാരകയെ പ്രകോപിപ്പിക്കുകയും ചോദ്യത്തിന് ഉത്തരമായി ‘നിങ്ങള്‍ക്ക് എന്റെ സ്റ്റുഡിയോയില്‍ നിന്ന് പുറത്തുകടക്കാം.’ എന്ന് പറയുകയുമായിരുന്നു. പിന്നാലെ അവതാരക തുടര്‍ച്ചയായ ഇറങ്ങി പോകാന്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവതാരകയുടെ ഈ ആവശ്യത്തിനോടും അസഹിഷ്ണുതയോടെയാണ് നടന്‍ പ്രതികരിക്കുന്നത്, തുടര്‍ന്ന് അദ്ദേഹം സീറ്റില്‍ നിന്നും എഴുന്നേറ്റ് പോകുന്നതും കാണാനാവും. എന്നാല്‍ ഇത് പ്രശസ്തിക്ക് വേണ്ടി ചെയ്ത പ്രാങ്ക് വീഡിയോയാണെന്നും വാദം ഉയരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക