ഹൈദരാബാദ്: ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ട് തല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നടന്ന സംഭവത്തില്‍, ശല്യം ചെയ്തയാളെ യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

യുവതിയുടെ നടപടിയെ അഭിനന്ദിച്ച്‌ സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്തുവന്നു. വനിതാ കമ്മീഷന്‍ മേധാവി വാസിറെഡ്‌ഡി പദ്മ യുവതി അക്രമിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക