ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഇരയായ ഭാര്യ വേശ്യാലയത്തില്‍ കയറി ലൈംഗികത്തൊഴിലാളിയെ മര്‍ദ്ദിച്ചു. ഭര്‍ത്താവിനൊപ്പം കിടക്കപങ്കിട്ട യുവതിയെ കണ്ടെത്തി വസ്ത്രങ്ങള്‍ വലിച്ചു കീറി പൂര്‍ണ്ണനഗ്നയാക്കിയാണ് മര്‍ദ്ദിച്ചത്. തായ്‌ലന്റിലെ ഫുക്കറ്റിലെ ഒരു മസാജ് പാര്‍ലറില്‍ നടന്ന സംഭവത്തില്‍ ലൈംഗികതൊഴിലാളിയായ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

കയ്യോടെ പിടികൂടാന്‍ ഭാര്യ എത്തുമ്ബോള്‍ ഭര്‍ത്താവ് എല്ലാം കഴിഞ്ഞ് പോയിരുന്നു. ലൈംഗികത്തൊഴിലാളിയായ യുവതി മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഒരു ടൗവ്വല്‍ മാത്രമായിരുന്നു ലൈംഗികത്തൊഴിലാളിയുടെ വേഷം. ഭാര്യ ഈ വസ്ത്രം വലിച്ചഴിച്ച ശേഷമായിരുന്നു മര്‍ദ്ദനം. അഞ്ചു മിനിറ്റോളം അടിയും ഇടിയും തൊഴിയുമെല്ലാം ഇവര്‍ നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
source: https://twitter.com/SMStalker/status/1619424886279258114?t=dYi4nhS_G8M8H4v2R3UNFg&s=19

മര്‍ദ്ദനമേല്‍ക്കുമ്ബോള്‍ തന്നോട് ക്ഷമിക്കണമെന്നും അയാള്‍ വിവാഹിതനാണെന്നും ഭാര്യ ഉണ്ടായിരുന്നെന്നും തനിക്ക് അറിയില്ലായിരുന്നു എന്നും ഇനിയൊരിക്കലും അയാളെ കാണുകയില്ലെന്നും ലൈംഗികത്തൊഴിലാളി പറയുകയും ചെയ്യുന്നുണ്ട്. വേശ്യാലയത്തിലെ മറ്റു യുവതികള്‍ നോക്കി നില്‍ക്കുമ്ബോഴാണ് മര്‍ദ്ദനം. യുവതിയുടെ ഫോണ്‍ തട്ടിപ്പറിക്കുകയും മുടിയില്‍ പിടിച്ച്‌ വലിക്കുകയും ചെയ്തു.

സെക്‌സ്‌ടോയ്‌സ്, കണ്ണാടി, സെക്‌സ് ചെയറുകള്‍ ഉപയോഗിച്ച ടിഷ്യൂകള്‍ എന്നിവയെല്ലാം മുറിയില്‍ ചിതറിക്കിടക്കുന്നുണ്ട്. ലൈംഗികത്തൊഴിലിന് അംഗീകാരമുള്ള തായ്‌ലന്റില്‍ മണിക്കൂറിന് ഒരാള്‍ക്ക് 2000 ബാഹ്ത്താണ് കൂലി. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണവും തുടങ്ങി. ബീച്ചുകള്‍ക്കും ആഘോഷമായ രാത്രി ജീവിതത്തിനും പേരുകേട്ട ഐലന്റുകളില്‍ ഒന്നിലായിരുന്നു സംഭവമെന്നാണ് പോലീസ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക