വയനാട്ടില്‍ സ്വകാര്യ ബസ് യാത്രയ്ക്കിടെ ശല്യം ചെയ്തയാളെ യുവതി കൈകാര്യം ചെയ്യുന്ന വീഡിയോ പുറത്ത്.കഴിഞ്ഞ ദിവസം സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ ആയിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. പനമരം സ്വദേശിയായ യുവതി പടിഞ്ഞാറത്തറയിലേക്ക് യാത്ര ചെയ്യവേ ബസില്‍ വച്ച്‌ മധ്യവയസ്‌കന്‍ ശല്യം ചെയ്യുകയായിരുന്നു. തുടര്‍ച്ചയായി യുവതിയോട് അപമര്യാദയായി പെരുമാറുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്ത ഇയാള്‍ മദ്യപിച്ചിരുന്നു. പിന്നീട് പലതവണ യുവതി മുന്നറിയിപ്പ് നല്‍കുകയും കണ്ടക്ടറോട് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ബസ്സില്‍ നിന്ന് ഇറക്കി വിട്ട ഇയാള്‍ വീണ്ടും സ്ത്രീകളെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു. പനമരം സ്വദേശിയായ സന്ധ്യ ഇയാളെ ബസ്സില്‍ നിന്നിറങ്ങി കൈകാര്യം ചെയ്തത്. 

സന്ധ്യയുടെ പ്രതികരണം-

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വേങ്ങപ്പള്ളി പോകവെയാണ് സംഭവം. നാലാമൈലില്‍ നിന്നും പടിഞ്ഞാറത്തറ വഴി കല്‍പ്പറ്റ ബസിലാണ് പോകുന്നത്.പടിഞ്ഞാറത്തറ വരെ മാത്രമെ എനിക്ക് സ്ഥലം അറിയുള്ളൂ. വേങ്ങപ്പള്ളി എത്തുമ്ബോള്‍ അറിയിക്കാന്‍ കണ്ടക്ടറോട് പ്രത്യേകം പറഞ്ഞിരുന്നു. ഡോറിന്റെ അടുത്ത സീറ്റിലാണ് ഇരുന്നത്. പടിഞ്ഞാറത്തറയില്‍ നിന്നും ഒരാള്‍ എന്റെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു. കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഒരു ചന്ദ്രിക സോപ്പെടുത്ത് എന്നെ കാട്ടി. പിന്നെ ശല്യം ചെയ്യാന്‍ തുടങ്ങി. കൈയ്യില്‍ കയറി പിടിച്ചു. മാറി ഇരിക്കാന്‍ പറഞ്ഞിട്ടും ഇയാള്‍ അത് കേട്ടില്ല. കണ്ടക്ടര്‍ ഇടപെട്ടതോടെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി പുറത്ത് പറയാന്‍ പറ്റാത്ത തരത്തില്‍ അസഭ്യം പറയാന്‍ തുടങ്ങി. പിന്നെ ഇയാള്‍ ബസിന്റെ മുന്നില്‍ കയറി നിന്ന് ഐലവ് യൂ..ചക്കരേ മുത്തേ ഉമ്മ നിന്നെ ഞാന്‍ കെട്ടും.

എന്നൊക്കെ പറഞ്ഞു. വീണ്ടും അയാള്‍ വാതിലിന്റെ അടുത്ത് നിന്ന് ആവര്‍ത്തിച്ചപ്പോഴാണ് ഞാന്‍ തല്ലിയത്. അയാള്‍ക്കുള്ളത് അപ്പോള്‍ തന്നെ ഞാന്‍ കൊടുത്തത് കൊണ്ട് പൊലീസില്‍ പരാതിയൊന്നും നല്‍കിയില്ല. പരാതികൊടുത്താന്‍ അതിന്റെ പിന്നാലെ നടക്കേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക