കൊച്ചി: കഴിഞ്ഞ ദിവസമാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞു യുവനടി രംഗത്തെത്തിയ സംഭവം. ഇതുമായി ബന്ധപ്പെട്ട് സിനിമക്കുള്ളിലും പുറത്തുമുള്ള നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആണ് നടി വിജയ് ബാബുവിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.

ആ കേസുമായി ബന്ധപ്പെട്ട് അഡ്വ. സംഗീത ലക്ഷ്മണ പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. വിജയബാബൂന് ഉള്ളത് എന്താണ് ബാലചന്ദ്രകുമാറിന് ഇല്ലാത്തത് ? ബാലചന്ദ്രകുമാറിന് ഉള്ളത് എന്താണ് വിജയബാബൂന് ഇല്ലാത്തത് ? രണ്ടും റേപ്പിയത് തന്നെ എങ്കില് ഒരുത്തന്‍ റേപ്പിയത് സിലിമാനടീനെ മറ്റവന്‍ റേപ്പിയത് പാവപ്പെട്ടവളെ. അതാണ് വ്യത്യാസം എന്നാണ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഗീത ലക്ഷ്മണയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം:

വിജയബാബൂന് ഉള്ളത് എന്താണ് ബാലചന്ദ്രകുമാറിന് ഇല്ലാത്തത് ? ബാലചന്ദ്രകുമാറിന് ഉള്ളത് എന്താണ് വിജയബാബൂന് ഇല്ലാത്തത് ?രണ്ടും റേപ്പിയത് തന്നെ എങ്കില് ഒരുത്തന്‍ റേപ്പിയത് സിലിമാനടീനെ മറ്റവന്‍ റേപ്പിയത് പാവപ്പെട്ടവളെ. അതാണ് വ്യത്യാസം. തൊലി വെളുത്ത സിലിമാനടീനെ റേപ്പിയാ മാത്രം ഇന്നാട്ടിലെ മാധ്യമക്കാര്ക്ക് ചൊരുക്ക് വരും ഉയര്‍ത്തെഴുന്നേല്‍പ്പ് വരും.

സിലിമാനടീനെ റേപ്പിയാ മാത്രം നാട്ടിലെ ഫെമിനിച്ചികള്‍ക്ക് ഏനക്കേട് വരും.ഫേസ് ബുക്ക് പോസ്റ്റ് ഇറക്കും. സിലിമാനടീനെ റേപ്പിയാ മാത്രം റ്റി.ഡി മിനിയും ആശാ ഉണ്ണിത്താനും ലോകത്തില്ലാത്ത ലോ പോയിന്റ് പുലമ്ബും. വള വള പിച്ചും പേയും പറയും.നാണമില്ലാത്ത പരിഷകള്. ഗാര്‍ബേജുകള്, നാറ്റ കേസുകള് ! പോയി തൂങ്ങിചത്തൂടെ ഇവറ്റകള്‍ക്ക് ? വേണ്ട .. ഒന്ന് പോയി സോപ്പിട്ട് തേച്ചു കൂളിച്ചൂടെ ഇവറ്റകള്‍ക്ക് ? നാറീട്ട് വയ്യ !

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക