കാസര്‍ഗോഡ്: ലഹരിക്കച്ചവടമുണ്ടെന്ന് രഹസ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ പോലീസ് കണ്ടത് ഹോട്ടല്‍ മുറിയില്‍ സല്ലപിക്കുന്ന സ്ത്രീ പുരുഷ സംഘത്തെ. ചെറുവത്തൂരില്‍ കാലിക്കടവിനും, പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനുമിടയിലുള്ള ഹോട്ടലിലെ മുറിയില്‍ ഇന്നലെയായിരുന്നു സംഭവം. പരിശോധനയില്‍ മൂന്ന് സ്ത്രീകളെയും 3 പുരുഷന്മാരെയും പിടികൂടി.

ഹോട്ടല്‍ മുറി കേന്ദ്രീകരിച്ച്‌ എംഡിഎംഏ വില്‍പ്പന നടക്കുന്നുണ്ടെന്നായിരുന്നു രഹസ്യ വിവരം. ഇതേത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് 3 മണിക്കാണ് ചന്തേര എസ്‌ഐയും സംഘവും ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. ഹോട്ടല്‍ മുറികളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് കര്‍ണ്ണാടക സ്വദേശിനിയായ 35 കാരി, തമിഴ്‌നാട് സ്വദേശിനിയായ 32 കാരി, ഉദുമ ബേക്കല്‍ സ്വദേശിനിയായ 45 കാരി എന്നിവരെ മുറിയില്‍ നിന്നും കണ്ടെത്തിയത്. ഇവരോടൊപ്പം ചെറുപുഴ പാടിയോട്ട് ചാല്‍ സ്വദേശികളായ 3 ഇടപാടുകാരുമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും പരസ്പര സമ്മതത്തോടെയാണ് ഹോട്ടല്‍ മുറിയില്‍ ഒരുമിച്ചതെന്ന് വിവരം ലഭിച്ചതോടെ സ്ത്രീകളെ വിട്ടയച്ചു. ഹോട്ടല്‍ മുറിയുടെ നടത്തിപ്പുകാരനായ കൈതക്കാട് സ്വദേശിയെയും യുവാക്കളെയും ചന്തേര പൊലീസ് മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. അതേസമയം മൂന്ന് ചെറുപ്പക്കാര്‍ക്കെതിരെ യുവതി വിഷയത്തില്‍ സാമ്ബത്തിക താല്പര്യം മുന്‍നിര്‍ത്തി അവഗണിക്കപെട്ട സുഹൃത്ത് ഒപ്പിച്ച പണിയാണ് എംഡിഎംഏ വില്‍പ്പന കഥയെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക