കൊച്ചിയില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് 44 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി പരാതി. നെടുമ്ബാശേരിയിലെ ഹോട്ടല്‍ റണ്‍വ്വേയിലാണ് സംഭവം. കോഴിക്കോട് ഫറോക്ക് സ്വദേശിയും കണ്‍സ്ട്രക്ഷൻ കമ്ബനിയുടമയുമായ പ്രവീഷിന്റെ സ്വര്‍ണമാല, ഡയമണ്ട് റിംഗ് ഉള്‍പ്പടെയുള്ള ആഭരണങ്ങളാണ് നഷ്ടപെട്ടത്. ശനിയാഴ്ച മുതല്‍ പ്രവീഷ് ഈ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. നെടുമ്ബാശേരി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക