ബോജ്പുരി നടി ആകാംക്ഷ ദുബേയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. വാരണാസിയിലെ ഹോട്ടല്‍മുറിയിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.സിനിമകള്‍ക്ക് പുറമേ, സോഷ്യല്‍മീഡിയയിലും സജീവമായ താരമായിരുന്നു ആകാക്ഷ. മരണകാരണം എന്താണെന്ന് വ്യക്തമല്ല. മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബും സോഷ്യല്‍മീഡിയയില്‍ ആകാംക്ഷ സജീവമായിരുന്നു.

കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ബന്ധം പരസ്യപ്പെടുത്തിയിരുന്നു. സഹതാരമായ സമര്‍ സിംഗിനൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചത്. 2018 ല്‍ വിഷാദരോഗം മൂലം സിനിമാ ലോകത്തു നിന്നും ആകാംക്ഷ ഇടവേളയെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും സിനിമയില്‍ എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പതിനേഴാം വയസ്സില്‍ പുറത്തിറങ്ങിയ മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ബോജ്പുരി സിനിമയില്‍ അറിയപ്പെടുന്ന നടിയാണ് ആകാംക്ഷ.മുജ്സേ ഷാദി കരോഗി, വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിംഗ്, കസം പയ്ദാ കര്‍നാ കി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക