തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട, ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നില്‍ ദുരൂഹത ആരോപിച്ച്‌ ബെന്നി ബെഹനാന്‍ എംപി. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017ലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. 2017മുതല്‍ അഞ്ച് വ‍ര്‍ഷത്തിനിടെ മുപ്പതിലേറെ തവണ കേസ് മാറ്റിവച്ചു. സിബിഐയുടെ ആവശ്യപ്രകാരമാണ് കൂടുതല്‍ തവണയും ലാവ്ലിന്‍കേസ് മാറ്റിവച്ചിട്ടുള്ളത്.

രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകള്‍ അതിവേഗം പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ്, ലാവ്ലിന്‍ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കപ്പെടുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കുമെന്നും ബെഹനാന്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ കേസില്‍ കക്ഷി ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക