മലയാളി യുവാവിനെതിരായ ബലാത്സംഗക്കേസ് പ്രത്യേക അധികാരം ഉപയോഗിച്ച്‌ സുപ്രീം കോടതി റദ്ദാക്കി. കണ്ണൂർ സ്വദേശിക്കെതിരായ കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്. കണ്ണൂർ സ്വദേശിയുടെ സുഹൃത്തായ യുവതി പരാതി നല്‍കിയിരുന്നു. 2006-2010 കാലത്തു ചെന്നൈയില്‍ എൻജിനീയറിങ്ങിനു പഠിച്ചിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. പഠനത്തിനു പിന്നാലെ യുവാവിനു ബെംഗളൂരുവില്‍ ജോലി ലഭിച്ചു. യുവതിക്കു ജോലി ലഭിച്ചത് ചെന്നൈയിലും. ജോലി ലഭിച്ച ശേഷവും ബന്ധം തുടർന്ന യുവാവ്, പിന്നീട് വിവാഹ വാഗ്ദാനത്തില്‍നിന്ന് പിൻമാറി. ഇതോടെയാണ് പീഡനപരാതിയുമായി യുവതി തമിഴ്‌നാട് പോലീസിനെ സമീപിച്ചത്.

തുടർന്ന് ഈ വിദ്യാർത്ഥിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ യുവാവും കുടുംബവും എഴുതി നല്‍കിയെങ്കിലും അതില്‍ നിന്നും വീണ്ടും പിൻമാറി. ശേഷം യുവാവ് ദുബായിലേക്ക് പോയി. യുവാവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച പൊലീസ്. തുട‍ര്‍ന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റിനെതിരെ മദ്രാസ് ഹൈക്കോടതിയെ യുവാവ് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പരാതിയുമായി മുന്നോട്ട് പോകാൻ താല്‍പര്യമില്ലെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതി കേസ് റദ്ദാക്കിയിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിന്റെ ഗുരുതര സ്വഭാവം പരിഗണിച്ചാണ് മദ്രാസ് ഹൈക്കോടതി ഹർജി അനുവദിക്കാതിരുന്നത്. തുടർന്നാണ് യുവാവ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ചെന്നൈയിലെ പഠനകാലത്തു 150-ലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെണ്‍കുട്ടി പരാതി നല്‍കിയത്. ചെങ്കല്‍പ്പേട്ട് സെഷൻസ് കോടതിയില്‍ കേസിലെ വിചാരണ തുടങ്ങാനിരിക്കെയാണ് സുപ്രീം കോടതി നടപടി. വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷകൻ എം ആർ അഭിലാഷ് ഹർജിക്കാരന് വേണ്ടി ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക