തിരുവനന്തപുരം: മംഗലപുരം തോന്നയ്ക്കല്‍ ഫൈസല്‍ മന്‍സിലില്‍ കഞ്ചാവന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാല്‍, കണ്ടെത്തിയത് മാരകായുധങ്ങളുടെ ഒരു ശേഖരം. കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നു എന്നാണ് പൊലീസിന് കിട്ടിയ രഹസ്യ വിവരം. നൗഫല്‍ എന്ന 21 കാരനാണ് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ അംഗം. ഇയാള്‍ക്കായാണ് ഇവിടെ ഇവര്‍ പരിശോധന നടത്തിയത്.

എന്നാല്‍, പരിശോധനയില്‍ കണ്ടെത്തിയ മാരകായുധങ്ങള്‍ കണ്ടു പോലീസ് ഞെട്ടിപ്പോയി. 5 വടിവാളും, 5 കത്തിയും, ഒരു എയര്‍ ഗണ്ണും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഒപ്പം 20 ഗ്രാം കഞ്ചാവും കണ്ടെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന സംഘത്തിലെ അംഗമാണ് നൗഫല്‍ എന്നാണ് പോലീസ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മംഗലപുരം പരിധിയില്‍ ചില ഗുണ്ടാസംഘങ്ങള്‍ മയക്കുമരുന്ന് വില്‍ക്കുന്ന പ്രവൃത്തിയിലേര്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു. നൗഫല്‍ ഇതിനു മുമ്ബ് ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇത്രയധികം ആയുധങ്ങള്‍ എന്തിനു സൂക്ഷിച്ചു എന്നാണ് ഇപ്പോള്‍ പോലീസിന്റെ അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക