തി​രു​വ​ന​ന്ത​പു​രം: ലൗ ​ജി​ഹാ​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ മുന്‍ എംഎല്‍എ ജോ​ര്‍​ജ് എം ​തോ​മ​സി​നെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാലകൃഷ്ണ​ന്‍ രംഗത്ത്. ജോ​ര്‍​ജി​ന്‍റെ നി​ല​പാ​ട് തെറ്റാണെ​ന്നും അദ്ദേഹ​ത്തി​നെ​തി​രാ​യ ന​ട​പ​ടി കോഴിക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​മെ​ന്നും കോടിയേ​രി പറഞ്ഞു. വ​ര്‍​ഗീ​യ​ത​ക്കെ​തി​രെ സി​പി​എം ശക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് നട​ക്കു​ന്ന​തെന്നും പാ​ല​ക്കാ​ട്ടെ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മ​ത​സൗ​ഹാ​ര്‍​ദ്ദ അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ത്തിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു. ന്യൂ​ന​പ​ക്ഷ വിഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക പ​ര​ത്താ​നാ​ണ് ചി​ല​രു​ടെ ശ്രമമെന്നും മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ അ​ണി​നിരത്തി ഭീ​തി പ​ര​ത്താ​നാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ​ങ്കു​ചി​ത നി​ല​പാ​ടാ​ണ് യു​ഡി​എ​ഫ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും കൊ​ല​പാ​ത​ക​ങ്ങ​ളെ അവര്‍ അപലപിച്ചില്ലെന്നും കോ​ടി​യേ​രി വ്യക്തമാക്കി. ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മുന്നി​ല്‍ ക​ണ്ട് വ​ര്‍​ഗീ​യ ക​ലാ​പ​മു​ണ്ടാ​ക്കാ​നാ​ണ് ആര്‍എസ്‌എ​സ് ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക