കൊ​ച്ചി: റ​വ​ന്യു വ​കു​പ്പ് കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നോ​ട്ടി​സ് നല്‍​കി​യ സ്ഥ​ല​വും റി​സോ​ര്‍​ട്ടും പാ​ട്ട​ത്തി​നു ന​ല്‍​കി 40 ലക്ഷം രൂ​പ ക​ബ​ളി​പ്പി​ച്ചെ​ടു​ത്തെ​ന്ന ഹോ​ട്ട​ലു​ട​മ​യു​ടെ പരാ​തി​യി​ല്‍ മ​ല​യാ​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ന​ട​നെ​തി​രേ കേ​സ്. കോ​ത​മം​ഗ​ലം ഊ​ന്നു​ക​ല്ല് സ്വ​ദേ​ശി എ​സ്. അരുണ്‍​ കു​മാ​റി​ന്റെ പ​രാ​തി​യി​ല്‍ അ​ടി​മാ​ലി പൊ​ലീ​സാ​ണ് കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം വ​ഞ്ച​നാ​ക്കു​റ്റ​ത്തി​നു കേസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

മൂ​ന്നാ​ര്‍ ആ​ന​വി​ര​ട്ടി ക​മ്ബി​ലൈ​നി​ല്‍ ന​ട​ന്‍ ന​ട​ത്തു​ന്ന റിസോ​ര്‍​ട്ടി​ന്റെ മ​റ​വി​ലാ​ണു ത​ട്ടി​പ്പു ന​ട​ന്ന​ത്. 22 കെട്ടിടങ്ങളു​ള്‍​പ്പെ​ട്ട റി​സോ​ര്‍​ട്ടി​ലെ അ​ഞ്ചു കെ​ട്ടി​ട​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണു പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്തി​ന്റെ ന​മ്ബ​രു​ള്ള​ത്. റി​സോ​ര്‍​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്റെ പ​ട്ട​യം നി​യ​മ​പ്ര​കാ​ര​മ​ല്ലാ​ത്ത​തി​നാ​ല്‍ റി​സോ​ര്‍​ട്ടും സ്ഥ​ല​വും ഒ​ഴി​യാ​ന്‍ ദേ​വി​കു​ളം ആ​ര്‍​ഡി​ഒ ന​ല്‍​കി​യ നോ​ട്ടി​സ് കൈ​പ്പ​റ്റി​യ ന​ട​ന്‍ ഇ​ക്കാ​ര്യം മ​റ​ച്ചു​പി​ടി​ച്ച്‌ 2020 ഫെ​ബ്രു​വ​രി 26ന് ​അ​രു​ണ്‍​കു​മാ​റി​ല്‍ നി​ന്നു 40 ല​ക്ഷം രൂ​പ ഡെ​പ്പോ​സി​റ്റ് ഈ​ടാ​ക്കി 11 മാ​സ​ത്തേ​ക്ക് പാ​ട്ട​ത്തി​നു ന​ല്‍​കി. മാ​സം മൂന്നു ല​ക്ഷം രൂ​പ വാ​ട​ക ന​ല്‍​ക​ണ​മെ​ന്നാ​യി​രു​ന്നു കരാര്‍ വ്യ​വ​സ്ഥ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റി​സോ​ര്‍​ട്ട് ന​ട​ത്തി​പ്പി​നാ​യി ജി​എ​സ്ടി​യും മ​റ്റു നി​കു​തി​ക​ളും ഒ​ടു​ക്കാ​ന്‍ കെ​ട്ടി​ട ന​മ്ബ​രും പൊ​സ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ല്‍​കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നു സം​ശ​യം തോ​ന്നി അ​രു​ണ്‍​കു​മാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു ത​ട്ടി​പ്പു​ക​ളു​ടെ പി​ന്നാ​മ്ബു​റം പു​റ​ത്താ​യ​ത്. റി​സോ​ര്‍​ട്ട് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം 1993 ല്‍ ​മൂ​ന്നാ​ര്‍ സ്വദേ​ശി സ​ലി​മി​ന് വൃ​ന്ദാ​വ​നം പ​ട്ട​യ​മാ​യി റ​വ​ന്യൂ ​വകുപ്പില്‍ നി​ന്നു കി​ട്ടി​യ​താ​ണെ​ന്നും ന​ട​ന്‍ ഇ​തി​ന്റെ മുക്ത്യാ​ര്‍ മാ​ത്ര​മാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി.

വൃ​ന്ദാ​വ​നം പ​ട്ട​യം അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. സ​ര്‍​വെ ന​മ്ബ​രി​ല്‍ കൃ​ത്രി​മം ന​ട​ന്നെ​ന്നു​ള്ള സം​ശ​യ​ത്തെ തു​ട​ര്‍​ന്നു പ​ട്ട​യ ന​ട​പ​ടി​ക​ള്‍ റ​വ​ന്യൂ വ​കു​പ്പി​ന്റെ പു​നഃ​പ​രി​ശോ​ധ​ന​യി​ലാ​ണ്. മു​ക്ത്യാ​ര്‍ കി​ട്ടി​യ ന​ട​ന്‍ ഇ​തോ​ടു ചേ​ര്‍​ന്നു 75 സെ​ന്റോ​ളം സ​ര്‍​ക്കാ​ര്‍ പു​റ​മ്ബോ​ക്ക് കൂ​ടി കൈ​വ​ശ​പ്പെ​ടു​ത്തി​യാ​ണ് റി​സോ​ര്‍​ട്ട് വി​പു​ലീ​ക​രി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്.

റി​സോ​ര്‍​ട്ട് സ്ഥി​തി ചെ​യ്യു​ന്ന കു​റ​ച്ചു സ്ഥ​ലം സ​ര്‍​ക്കാ​ര്‍ പുറ​മ്ബോ​ക്കും ബാ​ക്കി സ്ഥ​ലം പ​ട്ട​യം അ​നു​വ​ദി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ഏ​ല കു​ത്ത​ക പാ​ട്ട​വു​മാ​യ​തി​നാ​ല്‍ പ​ട്ട​യം റ​ദ്ദാ​ക്കാ​ന്‍ റ​വ​ന്യു​വ​കു​പ്പു ന​ട​പ​ടി തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി 2018ലും 2020​ലു​മാ​യി ര​ണ്ടു ത​വ​ണ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ നോ​ട്ടി​സ് കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന​തു മ​റ​ച്ചു പി​ടി​ച്ചാ​ണ് അ​രു​ണ്‍​കു​മാ​റു​മാ​യി ന​ട​ന്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട​ത്. കൂ​ടാ​തെ റി​സോ​ര്‍​ട്ടി​ലെ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും റ​സ്റ്റ​റ​ന്റി​നും ജിം​നേ​ഷ്യ​ത്തി​നും നീ​ന്ത​ല്‍​ക്കു​ള​ത്തി​നും ട്രീ ​ഹൗ​സി​നും പള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്ത് സ്റ്റോ​പ്പ് മെ​മ്മോ നല്‍കിയിട്ടുണ്ട്.

ത​ട്ടി​പ്പു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ റി​സോ​ര്‍​ട്ട് ന​ട​ത്തി​പ്പി​നു​ള്ള ക​രാ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഡി​പ്പോ​സി​റ്റ് തു​ക​യാ​യ 40 ലക്ഷം രൂ​പ തി​രി​കെ ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​രു​ണ്‍​കു​മാ​ര്‍ നോ​ട്ടി​സ് ന​ല്‍​കി​യെ​ങ്കി​ലും ന​ട​ന്‍ പ്ര​തി​ക​രി​ച്ചി​ല്ല. തു​ട​ര്‍​ന്നാ​ണു ന​ട​നെ​തി​രേ അ​ടി​മാ​ലി കോ​ട​തി​യി​ല്‍ പരാ​തി ന​ല്‍​കി​യ​ത്. ഇ​തി​നി​ടെ റി​സോ​ര്‍​ട്ട് മ​റ്റൊ​രാ​ള്‍​ക്ക് പാ​ട്ട​ത്തി​ന് ന​ല്‍​കി​യ​താ​യും പ​രാ​തി​യു​ണ്ട്. കോ​ട​തി നിര്‍ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്ത പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ നോ​ട്ടി​സ് ന​ല്‍​കി​യെ​ങ്കി​ലും കൊ​വി​ഡ് ആയ​തി​നാ​ല്‍ ന​ട​ന്‍ അ​വ​ധി ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ആ ​കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍ ഇത്ത​വ​ണ ആ​ലു​വ​യി​ലെ മേ​ല്‍​വി​ലാ​സ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും നോ​ട്ടി​സ് അ​യ​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്നും ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്കു നേ​രി​ട്ടു ക​ട​ക്കാ​നാ​ണു പൊ​ലീ​സി​ന്റെ തീ​രു​മാ​നം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക