നേതൃത്വത്തെ പരിഹസിച്ച്‌ ഷാനിമോള്‍ ഉസ്മാന്‍. രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ക്ക് നല്‍കിയത് ‘വിപ്ലവകരമായ’ തീരുമാനമെന്ന് ഷാനിമോളുടെ പരിഹാസം. വര്‍ഷങ്ങളായി പൊതുരംഗത്ത് നില്‍ക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും പരിഹാസരൂപേണ ഷാനിമോള്‍ പറഞ്ഞു. ( shanimol usman vs jeby mather )

റവല്യൂഷന്‍ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാന്‍ നേതൃത്വം മറന്നുവെന്നും ഷാനിമോള്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോളുടെ ആക്ഷേപം. രാജ്യസഭാ സ്ഥാനാര്‍ഥിയായി ഷാനിമോള്‍ ഉസ്മാനെയും പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ ജെബി മേത്തറിന് സീറ്റ് നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക