സമൂഹം കല്പിച്ചുവച്ചിരിക്കുന്ന വാര്‍പ്പുമാതൃകകളെ തച്ചുടച്ച്‌ തെരുവില്‍ പാവാട ധരിച്ച്‌ യുവാവിന്റെ നൃത്തം. ആണിനും പെണ്ണിനും സമൂഹം കല്പിച്ചുതന്നിരിക്കുന്ന സ്ഥിര സങ്കല്‍പ്പങ്ങളെ എല്ലാം തകര്‍ത്തുകൊണ്ടുള്ള യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ജൈനില്‍ മേത്ത എന്ന യുവാവാണ് നൃത്തം ചെയ്തിരിക്കുന്നത്. പാവാടയണിഞ്ഞ് ന്യുയോര്‍ക്ക് തെരുവിലൂടെ നൃത്തം ചെയ്യുന്ന വിഡിയോ ഇരുകൈയ്യും നീട്ടിയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. സജ്ഞയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ ഗാനത്തിനാാണ് യുവാവ് ചുവട് വെക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം തന്നെ 17 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്. അഞ്ചാം വയസ് മുതല്‍ തന്നെ തനിക്ക് നൃത്തത്തോട് പ്രത്യേക അഭിനിവേശം ഉണ്ടായിരുന്നതായി ജൈനില്‍ പറഞ്ഞു. ആദ്യമൊക്കെ വീടിനുള്ളിലെ സ്വീകരണമുറിയില്‍ വെച്ചാണ് ന്യത്ത വിഡിയോകള്‍ ചെയ്തിരുന്നത്, പിന്നീട് പതിയെ പുറത്തിറങ്ങി വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

” ബോളിവുഡ് നടിമാര്‍ ലെഹങ്ക ധരിച്ച്‌ ചടുലനൃത്തങ്ങള്‍ ചെയ്യുന്നതില്‍ അത്ഭുതം തോന്നിയിരുന്നു. എനിക്കും ഒരു ദിവസം ലെഹങ്ക ധരിച്ച്‌ നൃത്തം ചെയ്യണമെന്നുണ്ടായിരുന്നു. ഒരു ആണ്‍കുട്ടി പാവാടയൊക്കെ ധരിച്ച്‌ നൃത്തം ചെയ്യുന്നതിന്‍റെ ശരികേടുകളൊന്നും എന്നെ ഒരിക്കലും ബാധിച്ചിരുന്നില്ല. വീട്ടുകാര്‍ പൂര്‍ണ പിന്തുണ നല്‍കിയതോടെ അമ്മയുടെ നീളന്‍ പാവാടയുടുത്ത് ന്യുയോര്‍ക്ക് തെരുവില്‍ നൃത്തം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു” – – ജൈനില്‍ മേത്ത പറഞ്ഞു. ജൈനിന്‍റെ നൃത്തത്തെ അഭിനന്ദിച്ച്‌ നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക