പാലക്കാട് ആര്‍എസ്‌എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബൈക്ക് ഉടമയായ സ്ത്രീയെ അന്വേഷണസംഘം ചോദ്യം ചെയ്യ്തു. ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെയാണ് ചോദ്യംചെയ്യ്തത്. എന്നാല്‍ ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരിലുള്ളതെന്നും നിലവില്‍ ആരാണ് വാഹനം ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നുമാണ് സ്ത്രീ നല്‍കിയിരിക്കുന്ന മൊഴിയെന്നാണ് വിവരങ്ങള്‍.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് എഡിജിപി അറിയിച്ചു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയത്. ആസൂത്രിത കൊലപാതകങ്ങള്‍ തടയുക പ്രയാസമാണ്. മുന്‍കൂട്ടി അറിഞ്ഞാല്‍ തടയാന്‍ പറ്റും. പക്ഷെ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകങ്ങള്‍ മുന്‍കൂട്ടി അറിയാനാകില്ല. ഇതില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് പറയാന്‍ സാധിക്കില്ലെന്ന് എഡിജിപി പറഞ്ഞു.

രണ്ട് കേസുകളും രണ്ട് പ്രത്യേക സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ആര്‍എസഎസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചുപേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ട്. രണ്ട് കൊലപാതകങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാത്രമാണെന്നും എഡിജിപി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക