സാഹസികത നിറഞ്ഞ വിഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. റെയില്‍പാളത്തിന് മുകളിലൂടെ ഒരു ചരക്ക് ട്രെയിന്‍ കടന്നു പോകുന്നു , താഴെ ഒരു യുവതിയും കിടക്കുന്നത് വിഡിയോയില്‍ കാണാം. ട്രെയിന്‍ കടന്നുപോയ ഉടനെ പാളങ്ങളുടെ നടുവില്‍ നിന്ന് എണീക്കുന്ന യുവതി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ഫോണ്‍ വിളിച്ചു പോകുന്നതും കാണാം. ഏപ്രില്‍ 12 ന് ഐപിഎസ് ഓഫീസര്‍ ദിപാന്‍ഷു കബ്ര‌യാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. ഒരു ഗുഡ്‌സ് ട്രെയിന്‍ അതിവേ​ഗതയില്‍ സ്റ്റേഷനില്‍ നിര്‍ത്താതെ പോകുമ്ബോള്‍ തലയില്‍ സ്കാര്‍ഫ് ധരിച്ച യുവതി കിടക്കുന്നത് കാണാം. പാളത്തിനും ട്രെയിനിനും ഇടയിലുള്ള ​ഗ്യാപ്പില്‍ അനങ്ങാതെ കിടന്ന യുവതി ട്രെയിന്‍ പുറപ്പെട്ടതിന് ശേഷം ട്രാക്കില്‍ ഇരുന്നുകൊണ്ട് തന്റെ ഫോണിലേക്ക് വന്ന കോള്‍ എടുത്ത് സംസാരിക്കുന്നു. പിന്നീട് അസ്വാഭാവികമായി ഒന്നും സംഭവിക്കാത്ത മട്ടില്‍ ‌യുവതി സ്റ്റേഷനിലേക്ക് കയറുകയും വീഡിയോ ഷൂട്ട് ചെയ്ത ആളുമായി സംസാരിക്കുന്നതും കൂടെ പോകുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഭാഗ്യവശാല്‍, ഈ ഗുഡ്‌സ് ട്രെയിനില്‍ തൂങ്ങിക്കിടക്കുന്ന ഭാഗങ്ങള്‍ ഇല്ല. അല്ലെങ്കില്‍ അവരുടെ ശരീരം ചിന്നിച്ചിതറുമായിരുന്നെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. യുവതിക്ക് ധീരതക്കുള്ള അവാര്‍ഡ് നല്‍കണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക