കൊച്ചി: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെ പിന്തുണച്ച എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ന്യായീകരിക്കാന്‍ എല്‍ദോസ് കുന്നപ്പള്ളി ആരാണെന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്. പാര്‍ട്ടി നേതൃത്വത്തെ തള്ളിപറയുന്ന കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടിക്ക് അപമാനമാണെന്നും കുന്നപ്പള്ളിക്കെതിരെ നടപടി എടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ പാര്‍ട്ടിക്ക് നോട്ടീസ് നല്‍കാം. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കരുതെന്നായിരുന്നു എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞത്. ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കെ വി തോമസ്. പ്രായമായവരെ പുറത്താക്കുന്ന സമീപനം ശരിയല്ല. കോണ്‍ഗ്രസിനകത്തുള്ളവരാണ് പാര്‍ട്ടിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത്. ജനാധിപത്യമര്യാദ കാണിക്കുന്ന കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളുടെ പരിപാടിക്ക് നേതാക്കളെ ക്ഷണിക്കുമ്ബോള്‍ പങ്കെടുപ്പിക്കാനും അവരുടെ തെറ്റുകള്‍ തിരുത്തിക്കാനും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ തുറന്നു പറയാനും അവസരമൊരുക്കണം. അതല്ലാതെ പിന്തള്ളുന്ന സമീപനമല്ല സ്വീകരിക്കേണ്ടത് എന്നാണ് കുന്നപ്പള്ളി പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെവി തോമസിനെ പിന്തുണച്ച എല്‍ദോസ് കുന്നപ്പള്ളി വിവാദത്തില്‍; കോണ്‍ഗ്രസിന് അപമാനമെന്ന് വിമര്‍ശനംഎറണാകുളം ജില്ലയില്‍ ഒരാള്‍പോലും തോമസിനെ ന്യായീകരിക്കുന്നില്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു എല്‍ദോസ് കുന്നപ്പള്ളിയുടെ പ്രതികരണം. നിലവില്‍ കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുണ്ടായിട്ടും കണ്ണൂരില്‍ സിപിഐഎം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറില്‍ പങ്കെടുത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് നോട്ടീസില്‍ എഐസിസി ആവശ്യപ്പെട്ടു. ഒരാഴ്ച്ചയ്ക്കകം കെ വി തോമസ് മറുപടി നല്‍കണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക