മലപ്പുറം: കെഎസ്‌ആര്‍ടിസിയെ വിമര്‍ശിച്ച്‌ മുന്‍മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍. നിരുത്തരവാദപരമായി പെരുമാറിയത് കൊണ്ട് ഉണ്ടായ ദുരന്തമാണ് കെഎസ്‌ആര്‍ടിസി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കെ ടി ജലീല്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരേയും ജലീല്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ജീവനക്കാരും ജനങ്ങളോട് നിരുത്തരവാദപരമായി പെരുമാറി. ഇത് തദ്ദേശസ്ഥാപനങ്ങള്‍ അനുകരിക്കരുതെന്നും ജലീല്‍ മുന്നറിയിപ്പു നല്‍കുന്നു.

പഞ്ചായത്തുകള്‍ നികുതി പിരിക്കുന്നത് കാര്യക്ഷമമാക്കണം. നികുതി കിട്ടിയാല്‍ മാത്രമേ ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനാകൂ. അല്ലെങ്കില്‍ കെഎസ്‌ആര്‍ടിസി പോലെ പഞ്ചായത്തുകളും ആകുമെന്നും കെ ടി ജലീല്‍ പറഞ്ഞു. മലപ്പുറം വട്ടംകുളം പഞ്ചായത്തിലെ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എണ്ണക്കമ്ബനികളില്‍ നിന്ന് നേരിട്ട് ഡീസല്‍ വാങ്ങുന്നത് ഒഴിവാക്കിയതോടെ കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ആവശ്യത്തിന് ഡീസലില്ലാതെ സര്‍വ്വീസ് മുടങ്ങുന്നത് പതിവായി. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം വൈകുന്നത് വാര്‍ത്തയായിരുന്നു.

കെഎസ്‌ആര്‍ടിസിയുടെ കെ സ്വിഫ്റ്റ് ഉദ്ഘാടനച്ചടങ്ങ് സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബഹിഷ്‌കരിച്ചിരുന്നു. ശമ്ബളം നല്‍കാത്തതിനാലാണ് വിട്ടുനില്‍ക്കല്‍. യൂണിയനുകളുടേത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ മറുപടി. ശമ്ബളം നല്‍കാന്‍ ധനവകുപ്പിനോട് അധിക സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക