അടൂര്‍: നിയന്ത്രണം വിട്ട കാര്‍ പാതയരികില്‍ തണ്ണിമത്തന്‍ ജ്യൂസ്‌ കച്ചവടം ചെയ്‌തുകൊണ്ടിരുന്ന കുട്ടികളെ ഇടിച്ചുതെറിപ്പിച്ച്‌ വീടിന്റെ ചുറ്റുമതിലില്‍ ഇടിച്ചു നിന്നു. കുട്ടികള്‍ക്ക്‌ ഗുരുതര പരുക്കേറ്റു.
ഏഴംകുളം അയനിക്കാമുകള്‍ ചരുവിളയില്‍ വീട്ടില്‍ സിദ്ദിഖിന്റെ മക്കളായ സാലിഹ്‌ (16) ജുനൈദ്‌ (14) എന്നിവര്‍ക്കാണ്‌ ഗുരുതര പരക്കേറ്റത്‌.

ഇവരെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരി ഓച്ചിറ തുരുത്തിയില്‍ പടിഞ്ഞാറ്റേതില്‍ ശാന്തമ്മ (67) ക്ക്‌ നെഞ്ച്‌ വേദനയുണ്ടായതിനെ തുടര്‍ന്ന്‌ ചായലോട്‌ സ്വകാര്യ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടി. കായംകുളം-പത്തനാപുരം സംസ്‌ഥാനപാതയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 1.45 ന്‌ ആയിരുന്നു അപകടം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശാന്തമ്മയും മകനും കമുകുംചേരി യില്‍ ബന്ധുവീട്ടില്‍ പോയി തിരികെ ഓച്ചിറക്ക്‌ മടങ്ങുമ്ബോഴായിരുന്നു അപകടത്തില്‍പ്പെട്ടത്‌. മകനാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. കാര്‍ കുട്ടികളെ ഇടിച്ച്‌ തെറുപ്പിച്ച്‌ പാതയരികിലെ വേഗപരിധിസൂചക ഫലകവും തകര്‍ത്താണ്‌ ചുറ്റുമതിലില്‍ ഇടിച്ചു നിന്നത്‌

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക