കൊച്ചി: കുമ്ബളം പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തി. പനങ്ങാട് സ്വദേശി രഞ്ജിത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ട്. മുഖത്ത് നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് സംഭവം. പഞ്ചായത്ത് ഓഫീസ് പുതുക്കി പണിയുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഗ്രീന്‍ നെറ്റ് വലിച്ചു കെട്ടിയിരുന്നതിനകത്താണ് മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മാണസാമഗ്രികളോട് ചേര്‍ന്നാണ് മൃതദേഹം കിടന്നിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക