കോട്ടയം: മലയാളത്തിലെ ജനപ്രിയ വാരിക മം​ഗളം പ്രസിദ്ധീകരണം നിര്‍ത്തുന്നു. സാമ്ബത്തിക പ്രതിസന്ധി മൂലമാണ് വാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. മം​ഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളും നഷ്ടത്തിലാണ്. കൊവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റിന്റെ വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത്.

ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുളള വാരികയായിരുന്നു മം​ഗളം. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയെന്ന റെക്കോര്‍ഡും മം​ഗളം സ്വന്തമാക്കി. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ മറ്റു വാരികകള്‍ക്ക് കഴിഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1969-ല്‍ എംസി വര്‍ഗീസ് ആണ് മംഗളം മാസിക ആരംഭിച്ചത്. മംഗളം പബ്ലിക്കേഷന്‍സാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 1984-ല്‍ ഇതിന് 1.7 ദശലക്ഷം കോപ്പികള്‍ പ്രചരിച്ചിരുന്നു. പ്രവാസികള്‍ക്കായി ഒരു പ്രത്യേക അന്താരാഷ്ട്ര പതിപ്പും പ്രസിദ്ധീകരിച്ചിരുന്നു. നോവലുകളും, സിനിമ വിശേഷങ്ങളും, ചലചിത്ര താരങ്ങളുടെ അഭിമുഖങ്ങളും മം​ഗളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക