തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ((CPM Party Congress))ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തത് പോകരുതെന്ന് കെ സുധാകരന്‍ (k Sudhakaran) ഭീഷണിപ്പെടുത്തിയതുകൊണ്ടെന്ന് കെവി തോമസ് (KV Thomas). സെമിനാറില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഭീഷണിപ്പെടുത്തി. സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അച്ചടക്ക ലംഘനമുണ്ടായിട്ടില്ലെന്നും കെവി തോമസ് തിരുവനന്തപുരത്ത് പറഞ്ഞു.

തന്നെ ബുള്ളറ്റിന് മുന്നില്‍ നിര്‍ത്തി തീരുമാനമെടുപ്പിക്കാമെന്നൊന്നും കരുതേണ്ട. നടപടിയെടുക്കേണ്ടത് ഇവിടെയല്ല, കോണ്‍ഗ്രസ് പ്രസിഡന്റാണ്. കോണ്‍ഗ്രസ് പാരമ്ബര്യമനുസരിച്ചുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂ. കഴിഞ്ഞ മാര്‍ച്ച്‌ മാസം ആദ്യ ആഴ്ച്ചയാണ് സീതാറാം യെച്ചൂരി തന്നെ സെമിനാറിലേക്ക് ക്ഷണിക്കുന്നത്. തന്നേയും ശശി തരൂരിനേയുമാണ് ക്ഷണിച്ചിരിക്കുന്നത് എന്നും പറഞ്ഞു. അന്നു തന്നെ ഇക്കാര്യം അറിയിച്ച്‌ കോണ്‍ഗ്രസ് പ്രസിഡന്റിന് കത്തയച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയ തലത്തില്‍ ബിജെപിയിതര പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഹകരിക്കുന്ന കാലമാണിത്. ഇതൊരു ദേശീയ സെമിനാറാണ്. ഇത്തരം സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യത്തെ കോണ്‍ഗ്രസ്സുകാരനുമല്ല താന്‍. ശശി തരൂരിനെയും ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുക്കുന്നില്ലെന്ന് പിന്നീട് അദ്ദേഹത്തിന്റെ ഓഫിസില്‍നിന്ന് അറിയിച്ചു.

ഡല്‍ഹിയില്‍വച്ച്‌ കേരളത്തില്‍നിന്നുള്ള എംപിമാര്‍ സോണിയ ഗാന്ധിയെ കണ്ട് തരൂര്‍ സെമിനാറില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതെന്നും കെവി തോമസ് പറഞ്ഞു. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. സെമിനാറില്‍ പങ്കെടുത്തതുകൊണ്ട് അങ്ങനെയല്ലാതാകുന്നില്ലെന്നും കെവി തോമസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക