കെ.വി തോമസ് സെമിനാറിലേക്ക് വരുമെന്നോ വരില്ല എന്നും അറിയിച്ചിട്ടില്ല. തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. വന്നാല്‍ സ്വാഗതം ചെയ്യും. പല കാര്യത്തിലും അദ്ദേഹം നല്ല തീരുമാനം എടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ബിജെപിയെ തൃപ്തിപെടുത്താനാണ് നേതാക്കളെ സെമിനാറില്‍ പങ്കെടുക്കാന്‍ കെപിസിസി അനുവദിക്കാത്തത്. മഹാത്മ ഗാന്ധി വിചാരിച്ചിട്ട് പോലും കോണ്‍ഗ്രസിനെ ശരിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ സുധാകരനെന്നും കോടിയേരി പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കം ഓരോ അഭിപ്രായമാണെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസില്‍ അഞ്ചാള് കൂടി ആറ് ഗ്രൂപ്പാണ്. കെ സുധാകരന്‍ ഒന്നു പറയുന്നു, ചന്ദ്രശേഖരന്‍ വേറൊന്ന് പറയുന്നു. കോണ്‍ഗ്രസിന് ഒരു കാര്യത്തിലും ഏകീകൃത അഭിപ്രായം ഇല്ല. ഇത് കോണ്‍ഗ്രസിനേറ്റ അപജയമാണെന്നും കോടിയേരി വിമര്‍ശിച്ചു.

അതേസമയം, സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്നാണ് തീരുമാനമെന്നും അതില്‍ വ്യക്തതക്കുറവ് ഇല്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കെപിസിസി രണ്ട് പേരെയും വിലക്കിയ നടപടി ഹൈക്കമാന്‍ഡ് അംഗീകരിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ കെവി തോമസ് പറയുന്നതല്ല ശരി. പ്രസ്താവന സംബന്ധിച്ച്‌ അദ്ദേഹത്തോട് ചോദിച്ച്‌ പ്രശ്‌നപരിഹാരം ഉണ്ടാക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക