കോട്ടയം: ഏറ്റുമാനൂര്‍ കുറുപ്പന്തറയില്‍ ടോറസ് ലോറിയിടിച്ച്‌ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കുറുപ്പന്തറ കൊല്ലമലയില്‍ ജെയിംസ് ജോസഫ് (51) ആണ് മരിച്ചത്. കുറുപ്പന്തറ ജംഗ്ഷനില്‍ വച്ച്‌, ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ പുറകില്‍ വരികയായിരുന്ന ടോറസ് ഇടിക്കുകയായിരുന്നു.

ടോറസിനടിയില്‍ ബൈക്ക് അകപ്പെട്ടതോടെ ജയിംസിനെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക