മലയാളത്തിൽ ഹിറ്റായി മാറിയ പ്രേമം എന്ന ക്യാമ്പസ്ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയായ താരമാണ് നടി സായി പല്ലവി. താരമിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. നിങ്കളിൽ യാര് അടുത്ത പ്രഭുദേവ എന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സായി പല്ലവി അഭിനയ രംഗത്തേക്ക് എത്തുന്നത് . ഈ റിയാലിറ്റി ഷോയെ തുടർന്ന് ചില തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് താരത്തിന് അവസരം ലഭിച്ചു . അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിൽ നിവിൻ പോളിയുടെ നായികയായി സായി പല്ലവി എത്തിയത് താരത്തിന്റെ കരിയറിൽ വലിയ വഴിത്തിരിവ് ആയി മാറി.

പ്രേമം എന്ന ചിത്രത്തിലെ ഡാൻസ് പ്രകടനത്തിലൂടെ താരം നല്ലൊരു നർത്തകി കൂടിയാണെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാം.സായ് പല്ലവിയെ ഏറ്റവും മെയ് വഴക്കമുള്ള തെന്നിന്ത്യൻ താരം എന്നാണ് ഏവരും വിശേഷിപ്പിക്കുന്നത്. ഓരോ സിനിമകളിലേയും നൃത്ത രംഗങ്ങൾ കൊണ്ട് താരം ഇത് പ്രേക്ഷകർക്ക് തെളിയിച്ചു കാണിച്ചു തരികയാണ്. താരം തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഒരു ഗ്രൂപ്പ് ക്ലാസിക്കൽ ഡാൻസ് പ്രാക്ടീസ് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക