തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേനയുടെ പരിശീലനം ഏര്‍പ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പാകിസ്ഥാനെപ്പോലെ ഭീകരസംഘടനകള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കുന്ന സ്ഥലമായി കേരളം മാറിയെന്നും കേരളത്തില്‍ പോലീസിനെ മാത്രമല്ല, എല്ലാ സര്‍ക്കാര്‍ ഫോഴ്‌സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്നിശമന സേനയിലെ അംഗങ്ങള്‍ എത്തി പരിശീലനം നല്‍കിയതെന്നത്, ഉന്നത ഭരണ നേതൃത്വത്തിന്റെ അറിവോടെയാണെന്നതിന് ഉദാഹരണമാണെന്നും ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്‌ക്ക് പരിശീലനം നല്‍കിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും പരിശീലകര്‍ക്കുള്ള ഉപഹാരം സ്വീകരിച്ചത് ലജ്ജാകരമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണയുടെ പ്രത്യുപകാരമാണ് പിണറായി പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് അഗ്നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. ആലുവ തോട്ടയ്‌ക്കാട് പ്രിയദര്‍ശിനി ആഡിറ്റോറിയത്തില്‍ നടന്ന പരിശീലനം വിവാദമായതോടെ, അഗ്‌നിശമന സേനാ മേധാവി ബി സന്ധ്യ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക