കെ റെയിൽ വിരുദ്ധ പ്രചരണം ഏറ്റെടുത്ത് കേരള കോൺഗ്രസ് പ്രൊഫഷണൽ വിഭാഗം. കെ റെയിൽ വിരുദ്ധ ഗാനം പുറത്തിറക്കിയ ആണ് പ്രതിഷേധ ചൂട് കൂട്ടുവാൻ കേരള കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിൻറെ മകൻ അപു ജോൺ ജോസഫ്, ജയ്സ് ജോൺ വെട്ടിയാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനരചനയും, സംഗീതവും ജയ്സ് ജോൺ വെട്ടിയാർ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ബാഗ്രൗണ്ട് മ്യൂസിക് മിക്സിങ് എഡിറ്റിംഗ് എന്നിവ നടത്തിയിരിക്കുന്നത് ഫെബിൻ ലാസർ ആണ്. കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിട്ടുള്ളത്. കെ റെയിൽ പോരാട്ടങ്ങളിൽ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധ രൂപമാണ് ഒരു പ്രതിരോധഗാനം വഴി കേരള കോൺഗ്രസ് ആവിഷ്കരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക