മഞ്ജു വാര്യർ ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഞ്ജുവാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യ്ത ചിത്രമാണ് ലളിതം സുന്ദരം. 1998ലെ റിലീസായ മഞ്ജു വാര്യർ അഭിനയിച്ച പ്രണയവർണ്ണങ്ങൾ എന്ന ചലച്ചിത്രത്തിലെ ഹിറ്റ് ഗാനമായ കണ്ണാടി കൂടും കൂട്ടി എന്ന ഗാനത്തിന് മഞ്ജു വാര്യർ നൃത്ത ചുവടുകൾ വെയ്ക്കുന്ന രംഗവും ലളിതം സുന്ദരം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൻറെ മേക്കിങ് വീഡിയോ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

24 വർഷം മുൻപ് പ്രണയവർണ്ണങ്ങിൽ കണ്ണാടി കൂടും കൂട്ടി എന്ന ഗാനരംഗത്തിന് നൃത്ത സംവിധാനം ചെയ്ത് കലാ മാസ്റ്ററാണ്. മഞ്ജു വാര്യർ അഭിനയിച്ച നൃത്ത രംഗങ്ങളിൽ പ്രേക്ഷകർ ഏറ്റവുമധികം ഓർത്തിരിക്കുന്ന ഗാനങ്ങളിലൊന്ന് കൂടിയാണ് ഇത്. ലളിതം സുന്ദരം എന്ന ചിത്രത്തിലും ഈ ഗാനം ഉൾപ്പെടുത്തിയപ്പോൾ അതിന് ചുവടുകൾ ചിട്ടപ്പെടുത്തിയത് കലാ മാസ്റ്റർ തന്നെയാണ്. അങ്ങനെ 24 വർഷങ്ങളുടെ ഇടവേളയിൽ ഒരേ ഗാനം, ഒരേ താരം, ഒരേ നൃത്തസംവിധായകൻ നീ അപൂർവ്വ കഥകൾ കൈവരിച്ചിരിക്കുകയാണ് കണ്ണാടി കൂടും കൂട്ടി എന്ന ഗാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക